Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാരനെ പാമ്പ് കടിച്ചു

15 Apr 2024 11:28 IST

CN Remya

Share News :

കോട്ടയം: ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റത്. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് ട്രെയിൻ നമ്പർ - 16328) സംഭവം.

ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെയാണ് പാമ്പ് കടിച്ചത്. ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. 10 മിനുട്ടോളാം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടിരുന്നു.

Follow us on :

More in Related News