Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 16:21 IST
Share News :
വള്ളിക്കുന്നിൽ രണ്ടാം പ്ലാറ്റ്ഫോം ഉയർത്തൽ തുടങ്ങി
വള്ളിക്കുന്ന് :വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെയാണ് പ്രവൃത്തിക്കുള്ള അനുമതി റെയില്‍വേയിൽ നിന്ന് ലഭ്യമായത്. രണ്ട് മാസത്തിനകം പണി പൂർത്തീകരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് കരാര്‍ കമ്പനിയായ ടി കെ അലിക്കുട്ടി & കമ്പനി മാനേജിങ് ഡയറക്ടര്‍ അലിക്കുട്ടി അറിയിച്ചു. വള്ളിക്കുന്ന് നിവാസികളുടെ ദീർഘ കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാവുന്നതിൽ ജനങ്ങള്‍ സന്തുഷ്ടരാണ്. ഒന്നാം പ്ലാറ്റ്ഫോം ഉയർത്തൽ പൂർത്തിയാക്കുകയും ചുറ്റുമതില്‍ കെട്ടുന്ന പ്രവൃത്തി പുരോഗമിക്കുകയുമാണ്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് മൂലം നിരവധി യാത്രക്കാര്‍ക്ക് ട്രെയിന്‍ കയറിയിറങ്ങുമ്പോൾ പരിക്കേല്ക്കുകയും ജീവഹാനിയും ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ നിത്യ സംഭവമായപ്പോൾ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റി പാലക്കാട് ഡിവിഷണൽ റെയില്‍വേ മാനേജറെ പലതവണ കാണുകയും അബ്ദുസ്സമദ് സമദാനി എം പി യുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് അബ്ദുസ്സമദ് സമദാനി എംപി റെയില്‍വേമന്ത്രി യുമായും പാർലമെന്റിനകത്തും നടത്തിയ നിരന്തര ഇടപെടലുകള്‍ക്ക് ശേഷമാണ് വള്ളിക്കുന്നിന് റെയില്‍വേ മന്ത്രാലയം രണ്ടരക്കോടി രൂപ അനുവദിച്ചത്. നിരവധി പ്രതിഷേധങ്ങള്‍ക്കും വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എംപി അബ്ദുസ്സമദ് സമദാനിയുടെ ശ്രമത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ പ്രവൃത്തികള്‍ നടക്കുന്നതിനിടയില്‍ പരശുറാം എക്സ്പ്രസ്സ് ഉൾപ്പെടെ മൂന്ന് വണ്ടികള്‍ക്ക് വള്ളിക്കുന്നിൽ സ്റ്റോപ്പ് ലഭിക്കുകയും ചെയ്തിരുന്നു.
എംപി യോടുള്ള ആദരസൂചകമായി രണ്ട് തവണയും വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സർവ്വകക്ഷി സ്വീകരണം നൽകുകയും ചെയ്തതായി ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി പി പി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
പ്ലാറ്റ്ഫോം ഉയർത്തലിന് ശേഷം ചുറ്റു മതിൽ കൂടി വരുമ്പോള്‍ രണ്ടാം പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും വയോജനങ്ങളും ഭിന്ന ശേഷിക്കാരും പ്രയാസപ്പെടേണ്ടിവരും. ഇതിനുള്ള പരിഹാരം റെയില്‍വേ അധികൃതരില്‍ നിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Follow us on :
Tags:
More in Related News
Please select your location.