Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റാലവും ഐന്തരുവിയും തുറന്നു. പാലരുവിയിൽ പ്രവേശനം തുടങ്ങി.

05 Aug 2024 10:12 IST

R mohandas

Share News :

കൊല്ലം: കിഴക്കൻ മേഖലയിൽ ഒരാഴ്ചയായി മഴ കുറഞ്ഞതോടെ ജലപാതങ്ങൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. കനത്ത മഴയെത്തുടർന്ന് താത്കാലികമായി വിലക്കേർപ്പെടുത്തിയിരുന്ന തെങ്കാശിയിലെ കുറ്റാലം, ഐന്തരുവി പഴയകുറ്റാലം ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിൽ വ്യാഴാഴ്ചമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.


ആര്യങ്കാവ് പാലരുവി ശനിയാഴ്ചമുതൽ തുറക്കുമെന്ന് തെന്മല ഡിവിഷൻ ഓഫീസർ എ.ഷാനവാസ് അറിയിച്ചു. പ്രധാന വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തായിരിക്കും സഞ്ചാരികൾക്ക് കുളിക്കാൻ അനുവാദം നൽകാനുള്ള സാധ്യത. തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണങ്ങളില്ല. മഴയെത്തുടർന്ന് ബോട്ടിങ്ങും കുട്ടവഞ്ചിയും നിർത്തിവെച്ചതായി പ്രചാരണമുണ്ടായതിനെത്തുടർന്ന് സഞ്ചാരികളിൽ കുറവുവന്നിരുന്നു.

Follow us on :

More in Related News