Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2024 17:59 IST
Share News :
വൈക്കം: നഗരസഭ വൈസ് ചെയര്‍മാനെതിരെ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് 24ന് കൗണ്‍സില്‍ ചര്‍ച്ചക്ക് എടുക്കും. വൈക്കം നഗരസഭയിലെ യുഡിഎഫ് ഭരണത്തില്‍ മൂന്ന് ചെയര്പേഴ്സണ്മാര് മാറിവന്നുവെന്നും, ഭരണപരിചയം തീരെയില്ലാത്ത ഇവരില്‍ പലരുടേയും കാലത്ത് അനധികൃതമായ ഇടപാടുകളും അഴിമതിയും നടത്തുന്നതില്‍ വൈസ് ചെയര്‍മാന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നഗരസഭയിലെ ശുചീകരണ വാഹനങ്ങളുടെ ഇന്ധന തുക വകമാറ്റൽ, ബീച്ചിലെ പുല്ലുവെട്ട്, ക്രിമിറ്റോറിയം അറ്റകുറ്റപണി, മിനി എംസിഎഫ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നതായിട്ടാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പട്ടികജാതി വികസനഫണ്ട് 80 ശതമാനവും നഷ്ടപ്പെടുത്തിയത് വന്‍വീഴ്ചയാണെന്നും, സുപ്രധാന മത്സ്യവിപണിയായ കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ് ഇന്ന് നാശത്തിന്റെ വക്കിലാണെന്നും നഗരം മുഴുവന്‍ അനധികൃത നിര്‍മാണങ്ങള്‍ കൊണ്ട് നിറഞ്ഞെന്നും,ജങ്കാര്‍ സര്‍വീസ് നിലച്ചത് പിടിപ്പുകേടാണെന്നും
എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്കുവേണ്ടി ആര് സന്തോഷ്, കവിത രാജേഷ് എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Follow us on :
Tags:
More in Related News
Please select your location.