Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 09:58 IST
Share News :
കൊച്ചി: വിവാഹബന്ധം നിയമപരമല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കെതിരെയോ ബന്ധുക്കൾക്ക് എതിരെയോ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നിയമപ്രകാരമുള്ള വിവാഹമല്ല നടന്നതെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ നിരീക്ഷണം. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കി.
ആദ്യ വിവാഹബന്ധം വേർപെടുത്താതെയാണ് ഹർജിക്കാരനും യുവതിയും 2009-ൽ ഒന്നിച്ച് താമസിച്ചു തുടങ്ങിയത്. ആദ്യ ബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ൽ കുടുംബകോടതിയുടെ വിധി വന്നിരുന്നു. ഒരുമിച്ചു ജീവിച്ച കാലഘട്ടത്തിൽ ഹർജിക്കാരൻ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. എന്നാൽ ഭർത്താവല്ലാത്ത തനിക്കെതിരേ ഈ പരാതി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
ഭർത്താവോ ഭർതൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാർഹിക പീഡന നിയമ വ്യവസ്ഥയുടെ നിർവചനത്തിൽ വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി യുവാവിന്‍റെ വാദം ശരിെവച്ച് കേസിന്‍റെ തുടർ നടപടികൾ റദ്ദാക്കി.
Follow us on :
Tags:
More in Related News
Please select your location.