Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 23:32 IST
Share News :
കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്ന മൂന്നാമത് വി.എം കുട്ടി,യു.കെ അബൂസഹ്‌ല സ്‌മാരക പുരസ് കാരങ്ങളും പ്രഥമ വിളയിൽ ഫസീല സ്‌മാരക പുരസ്‌കാരവും സമർപ്പിച്ചു.വി.എം കുട്ടി സ്‌മാരക പുരസ്‌കാരം പ്രശസ്ത ഗായിക മുക്കം സാജിദ ,യു.കെ അബൂസഹ്‌ല സ്‌മാരക പുരസ്കാരം കവി ഹസ്സൻ നെടിയനാട്
എന്നിവർക്ക് സമ്മാനിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം.
കരുവാരക്കുണ്ട് പുരസ്‌കാരങ്ങൾ കൈമാറി. സാജിതക്കുള്ള അവാർഡ് തുക വി.എം.കുട്ടിയുടെ ഭാര്യ സുൽഫത്ത്, മകൻ അഷ്റഫ് പുളിക്കൽ എന്നിവർ ചേർന്ന് നൽകി.ഹസ്സൻ നെടിയനാടിന് അബൂ സഹലയുടെ മക്കളായ യു.കെ. മുഹമ്മദലി,അബ്ദുസലാം, സഹല എന്നിവർ ചേർന്ന് നൽകി.വിളയിൽ ഫസീല സ്മാരക പുരസ്കാരം ഗായകൻ ഫിറോസ് ബാബുവിന്
കവി പക്കർ പന്നൂർ കൈമാറി.അവാർഡ് തുക
അഷ്റഫ് പുളിക്കൽ നൽകി.ക്വിസ്സപ്പാട്ട് മേഖല യിലെ സമഗ്ര സംഭാവനയ്ക്ക് മുള്ളൂർക്കര സി.വി ഹംസ മൗലവി സ്‌മാരക പുരസ്‌കാരം കാഥി കനും കവിയുമായ അഷ്റഫ് പാലപ്പെട്ടി ഏറ്റു വാങ്ങി. കവി ബാപ്പു വാവാട് അവാർഡും ഗായകൻ യൂസുഫ് കാരക്കാട് പ്രശസ്തി പത്രവും കൈമാറി.മികച്ച ഗാന രചയിതാവി നുള്ള ഇശൽ താരക പുരസ്കാരം അബ്ദുൽ ഹമീദ് പറപ്പൂർ ഏറ്റുവാങ്ങി. പ്രസ്തുത പുരസ്‌കാരം ബാപ്പു വെള്ളി പറമ്പ് കൈമാറി. സാബി തെക്കേപുറം, റസിയ ടീച്ചർ കൊട്ടുക്കര, സി.എൻ.എലമ്പ്ര എന്നിവർ വിവിധ ആദരവുകൾ ഏറ്റുവാങ്ങി.
കൊണ്ടോട്ടിയിൽ നടന്ന രചനോൽസവം ചടങ്ങ് കെ.കെ.അബ്ദുസലാം ഉദ്ഘാടനം ചെയ്തു.യു.കെ.അബ്ദു സ്സലാം അധ്യക്ഷനായി. ടി.പി.ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി. കവിയരങ്ങ് എം.എച്ച് വെള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു.സി.വി.എ കുട്ടി ചെറുവാടി, ഫൈസൽ എളേറ്റിൽ,എ.കെ. മുസ്തഫ തിരൂരങ്ങാടി,അഷ്റഫ് പാലപ്പെട്ടി, ബദറുദ്ദീൻ പാറന്നൂർ,പുത്തൂർ ഇബ്രാഹിം കുട്ടി,ബാപ്പുട്ടി എടയൂർ,ടി.കെ.എം. കോയ,ശിഹാബ് കാരാപറമ്പ്,പി.വി.ഹസീബ് റഹ്മാൻ,ഹമീദ് ആദൃശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഫിറോസ് ബാബു, ഐ.പി.സിദ്ധീഖ്, മുക്കം സാജിത,നിസമോൾ, ഇഷ്റത്ത് സബ,ലുഖ്മാൻ അരീക്കോട് എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്ന്, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, കവിയരങ്ങ് എന്നിവയും നടന്നു.
ചിത്രം :ഇശൽ രചന കലാ സാഹിത്യ വേദി വിളയിൽ ഫസീല സ്മാരക പുരസ്കാരം ഗായകൻ ഫിറോസ് ബാബുവിന് കവി പക്കർ പന്നൂർ കൈമാറുന്നു
Follow us on :
Tags:
More in Related News
Please select your location.