Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 19:40 IST
Share News :
പുറപ്പുഴ: ക്ഷയരോഗ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പുനടപ്പാക്കുന്ന നൂറുദിന കര്‍മ പരിപാടിക്ക് പുറപ്പുഴ ബ്ലോക്ക് പി.എച്ച്.സി യില്‍തുടക്കമായി. വഴിത്തല ജങ്ഷനില്‍ നിന്നാരംഭിച്ച ബോധവത്കരണ റാലി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം സബ് ഇന്‍സ്പെക്ടര്‍ ലെജി മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വഴിത്തല ശാന്തി ഗിരി കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാര്‍ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡോ:അന്‍സല്‍ നബി വിഷയവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനില്‍, ജെ.എച്ച്.ഐ. മാരായ റെയ്ന, പ്രീത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. പഞ്ചായത്തംഗങ്ങളായ ആന്‍സി ജോജോ, അച്ചാമ്മ ജോയി, തോമസ് പയറ്റനാല്‍, രാജേശ്വരി ഹരിധരന്‍, സിനി അജി, എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.