Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 22:27 IST
Share News :
വൈക്കം: വൈക്കം നഗരസഭയിൽ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഉദയനാപുരത്തപ്പൻ ആറാടുന്ന കിഴക്കേ നടയിലുള്ള ആറാട്ടുകുളം ശുചീകരിക്കുന്നതിനും
അറ്റകുറ്റപണികൾ നടത്തുന്നതിനും
തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചു. രണ്ടര പതിറ്റാണ്ടായി ശുചീകരണം നടത്താത്ത കിടക്കുന്ന കുളത്തിൽ 100 കണക്കിന് ആളുകളാണ് ദിവസവും കുളിക്കുന്നത്. ഉദയനാപുരത്തപ്പൻ ആറാട്ട് ദിവസം ആറാടുന്ന കുളം കൂടിയാണിത്.
ആറാട്ടുകടവിലെ കുളപ്പുര
ഇടിഞ്ഞു വീഴാറായി നാശത്തിൻ്റെ വക്കിലായിട്ട് നാളുകളായി.ഇതിൻ്റെ ശോച്യാവസ്ഥ കാണിച്ച്
നഗരസഭാ വൈസ് ചെയർമാൻ പി.ടി സുഭാഷ്,
മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ എന്നിവർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിന് നിവേദനം നൽകിയിരുന്നു . ഇതിൻ്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം എസ്റ്റിമേറ്റ് എടുത്ത് ആറാട്ടുകുളം അറ്റകുറ്റപണികൾ നടത്തുന്നതിനും
ശുചീകരിക്കുന്നതിനുമുള്ള നടപടികൾ ദേവസ്വം ബോർഡ് സ്വീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.