Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര വായനശാലയില്‍ വിജ്ഞാന വികസന സദസ്

23 Feb 2026 19:33 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

വെള്ളിക്കുളങ്ങര വായനശാലയില്‍ വിജ്ഞാന വികസന സദസ്

്‌വെള്ളിക്കുളങ്ങര: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാന വികസന സദസ്് സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് ടി.ജെ. ബേബി അധ്യക്ഷത വഹിച്ചു.  എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ഷാജു കാവുങ്ങല്‍ , ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഇ.എച്ച്. സഹീര്‍ ,റഷീദ് ഏറത്ത്, വി.ഇ. ഹംസ എന്നിവര്‍ സംസാരിച്ചു. വിവിധ മല്‍സരങ്ങളില്‍ വിജയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.


Follow us on :

More in Related News