Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതബോധന വിദ്യാര്‍ഥികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

15 Oct 2024 21:39 IST

- ENLIGHT REPORTER KODAKARA

Share News :

മതബോധന വിദ്യാര്‍ഥികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.


കൊടകര : കൊടകര ഫൊറോന മതബോധന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊടകര ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്നുള്ള +1,+2 മതബോധന വിദ്യാര്‍ഥികള്‍ക്കായി സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കൊടകര ഫൊറോനയിലെ വിവിധ മതബോധന യൂണിറ്റുകളില്‍ നിന്നും 500 ല്‍ അധികം കുട്ടികള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ ജെയ്‌സന്‍ കരിപ്പായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോളി ആശംസകള്‍ അര്‍പ്പിച്ചു. തൃശൂര്‍ അതിരൂപതയിലെ ഫാ ഡെയ്‌സന്‍ മുണ്ടോപുറം, പ്രവീണ്‍ ചിറയത്ത് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി . ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കി .രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു. കൊടകര ഫൊറോന മതബോധന ഡയറക്ടര്‍ ഫാ ആഷില്‍ കൈതാരന്‍, സെക്രട്ടറി സി. പ്രവീണ , കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ യൂണിറ്റുകളിലെ പ്രധാന അദ്ധ്യാപകര്‍, മറ്റു മതബോധന അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News