Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷനിലെ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോം ഉയരം കൂട്ടുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.

02 Oct 2024 20:57 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷനിലെ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോം ഉയരം കൂട്ടുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു. കാട് കയറിയും പ്രാവും കൂടായും മാറിയിരിക്കുന്ന സ്റ്റേഷൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഒലിപ്പുറത്തുള്ള റയിൽവേ ഗയിറ്റിന് സമീപമായി പാതി വഴിയിൽ നിർത്തിവച്ച അടിപ്പാതയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയുന്നതിനെക്കുറിച്ചും സ്ഥിര ജീവനക്കാരെ നിയമിക്കുന്നതിനെക്കുറിച്ചും റയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം അനിത റ്റീച്ചർ, അഡ്വ. റീസ് പുത്തൻ വീട്ടിൽ, ജോണി അരീക്കാട്ടിൻ' എം.പി.ജോസഫ് ബ്ലോക്ക് അംഗം ബിജു തോമസ്, ബിന്ദു സജീവൻ, ഗ്രാമ പഞ്ചായത്ത് അംഗം ബഷീർ മാസ്റ്റർ,ജൂലിയ ജയിംസ്, സി. ആർ ദിലീപ് കുമാർ, സാലി പീറ്റർ എന്നിവർ പ്രസംഗിച്ചു





Follow us on :

More in Related News