Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 19:24 IST
Share News :
കോട്ടയം: ദുരന്ത നിവാരണ മേഖലയിൽ ഡ്രോൺ ഉൾപ്പെടെയുള്ള നൂതന സർവേ - മാപ്പിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച പരിശീലനം മഹാത്മാഗാന്ധി സർവകലാശാലയിൽ ആരംഭിച്ചു. സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസും ഐ.എസ്.ആർ.ഒയും സംയുക്തമായി നടത്തുന്ന പരിപാടി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലഭ്യമായ നൂതന ഉപകരണങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര നിലവാരത്തിലുള്ള ദുരന്ത നിവാരണ പരിശീലന പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിനും സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ ദുരന്ത നിവാരണ സഹായ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ, ഡീൻ ഡോ. കെ.ആർ. ബൈജു, കോ-ഓർഡിനേറ്റർ ഡോ. എബിൻ വർഗീസ്, ഡോ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി മെയ് 19ന് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.