Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടി; വൈക്കം നിയോജകമണ്ഡലം കമ്മി പ്രതിഷേധ സംഗമം നടത്തി.

06 Sep 2024 19:13 IST

santhosh sharma.v

Share News :

വൈക്കം: ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ് പോലീസിൽ ക്രിമിനലുകളും സ്ത്രീ പീഡകരും വർദ്ധിച്ചു വരുന്നതെന്നും ക്രമസമാധാനപാലകർ തന്നെ അധർമ്മം കാട്ടിയാൽ എതിനെ എല്ലാത്തരത്തിലും നേരിടാൻ യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു പറഞ്ഞു. 

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെ ക്രൂരമായി മർദ്ദിക്കുകയും ജയിലിൽ അടക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ആദർശ് രഞ്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ കൃഷ്ണ കുമാർ, വിഷ്ണു സതീശൻ, സീതു ശശിധരൻ, രമ്യ ജിഷ്ണു, പി.പി സിബിച്ചൻ, എം. ജെ ജോർജ്, കെ. കെ ഷാജി ,വിജയമ്മ ബാബു, വി.കെ ശശിധരൻ,വാളവേലിൽ ,പി. കെ ജയപ്രകാശ്, രാഹുൽ. എ, അനൂപ് സതീശൻ, ജോൺ ജോസഫ്, ശ്രീ ഹരി, നിഖിൽ പൊന്നപ്പൻ,അഭിജിത്ത് ദിലീപ്, എം ആർ ഷാജി,ടി കെ കുര്യാക്കോസ്,സജി സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.. പ്രതിക്ഷേധ സംഗമത്തിന് മുന്നോടിയായി തലയോലപ്പറമ്പ് ടൗൺ ചുറ്റി നടത്തിയ പ്രതിക്ഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.



Follow us on :

More in Related News