Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2024 16:39 IST
Share News :
വൈക്കം: തല ചായ്ക്കാൻ ഒരിടമില്ലാതിരുന്ന സഹപാഠിക്ക് കയറിക്കിടക്കാൻ സുരക്ഷിതമായ ഭവനം ഒരുക്കി വിദ്യാർഥികൾ. വൈക്കം ശ്രീമഹാദേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ മഹാദേവ കോളേജ് എൻ എസ് എസ് യൂണിറ്റാണ് നിർദ്ധനയായ വിദ്യാർഥിക്ക് സുരക്ഷിത ഭവനം ഒരുക്കി നൽകിയത്. കോളേജ്, ഐ ടി ഇ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനി ആദിത്യയും കുടുംബത്തിനും ആറര ലക്ഷം രൂപാ മുടക്കിയാണ് ഭവനം നിർമ്മിച്ച് നൽകിയത്. കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് ഭവനത്തിൻ്റെ താക്കോൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സൗമ്യ എച്ചിന് കൈമാറി. കോളേജ് വൈസ് പ്രിൻസിപ്പാൾ പി. കെ നിധിയ അധ്യക്ഷത വഹിച്ചു.കോളേജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കയറിക്കിടക്കാൻ സുരക്ഷിതമായ ഭവനം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് വിദ്യാർഥിയും കുടുംബവും.
Follow us on :
Tags:
More in Related News
Please select your location.