Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 19:13 IST
Share News :
കോട്ടക്കൽ : ക്ലാരി വെസ്റ്റ് ജി എൽ പി സ്കൂളിന്റെ 106-ാം വാർഷികം ആവേശം 2k25 പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും നടനുമായ മുരളീധരൻ കൊല്ലത്ത് മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപകൻ സലാം മാസ്റ്റർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ, ജംഷീർ, ഇന്ദിര ടീച്ചർ, അമൃത, പിടിഎ കമ്മിറ്റി അംഗങ്ങൾ നാരായണൻ കെ സി, സുലൈമാൻ പി ടി, അശ്വതി, അഫ്സൽ മാഷ്, ആയിഷ ടീച്ചർ, വിമല ടീച്ചർ, സതി ടീച്ചർ, അഞ്ജലി ടീച്ചർ, മിനി ടീച്ചർ, വിജി, സുബൈദ, അജിത എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾക്കുള്ള ട്രോഫികൾ KUC ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്പോൺസർ ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രുതി ടീച്ചർ നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.