Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 20:14 IST
Share News :
ചാവക്കാട്:കഴിഞ്ഞ ദിവസം പുലർച്ചെ ചേറ്റുവ പടിഞ്ഞാറ് വെച്ച് ഉൾക്കടലിൽ കപ്പൽ ചാലുകളിൽ യാത്ര ചെയ്യേണ്ട കപ്പലുകൾ ദിശ മാറിപ്പോയത് കൊണ്ടാണ് മത്സ്യതൊഴിലാളികളുടെ മരണത്തിനും ബോട്ടുകൾ തകരുന്നതിനും കാരണമായത് എന്നും,സർക്കാർ എല്ലാ ദിവസവും രാത്രികാല പെട്രോളിങ് ഏർപ്പെടുത്തണമെന്നും കേരള ധീവര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ആഴകടലിൽ മത്സ്യ ബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തിര സഹായം അനുവദിക്കുക,അപകടത്തിൽ പെട്ടവർക്ക് അടിയന്തിര ചികിത്സ സഹായം ഉറപ്പു വരുത്തുക,കടലിൽ വെച്ചുണ്ടാകുന്ന കപ്പൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക,മത്സ്യ തൊഴിലാളികളുടെ ജീവനും,മത്സ്യ ബന്ധന ഉപാധികളും സംരക്ഷിക്കപ്പെടണമെന്നും തുടങ്ങി അവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുമെന്ന് കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ,സംസ്ഥാന കോർഡിനേറ്റർ സി.വി.ദേവദാസ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.