Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത്രയൊക്ക ആരോപണങ്ങള്‍ക്കിടയിലും അജിത് കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍...ആര്‍എസ്എസ് യൂണിഫോം നല്‍കണമെന്ന് പിവി അന്‍വര്‍

19 Dec 2024 09:03 IST

Shafeek cn

Share News :

കേരള ഡിജിപിയ്ക്ക് ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണമെന്ന പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന എഡിജിപി അജിത്കുമാറിനെ ഡിജിപി ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് പിവി അന്‍വറിന്റെ പ്രതികരണം. 'അജിത്കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണം. നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുക്കണം. ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണം പിവി അന്‍വര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് എഡിജിപി അജിത്കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് തീരുമാനമായത്.


'സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സിപിഐ മന്ത്രിമാര്‍ പോലും പ്രതികരിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആര്‍എസ്എസിന് കീഴ്പ്പെടുന്നതുകൊണ്ടാണിത്. കേരളം ഒരു വെള്ളരിക്കാ പട്ടണം അല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും' പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയിലാണ് അജിത് കുമാറും ഉള്‍പ്പെട്ടത്.


തൃശ്ശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനാണ് എം ആര്‍ അജിത് കുമാര്‍. ആര്‍ എസ് എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിവാങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്.


എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow us on :

More in Related News