Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു

11 Nov 2024 15:36 IST

Jithu Vijay

Share News :

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ്‌ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളിയെ (50 വയസ്) അറസ്റ്റ് ചെയ്തു.


പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ്.എം ന്റെ നിർദ്ദേശ പ്രകാരം ചിറ്റൂർ എക്സൈസ് സർക്കിൾ പാർട്ടിയും, പാലക്കാട് IB ഇൻസ്പെക്ടറും പാർട്ടിയും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും, കെമു പാർട്ടിയും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.


ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.രജനീഷ്, പാലക്കാട്‌ IB ഇൻസ്‌പെക്ടർ എൻ.നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബാലഗോപാൽ, പാലക്കാട്‌ IB യിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ജെ.ഓസ്റ്റിൻ, ആർ.എസ്.സുരേഷ്, ടി.ആർ.വിശ്വകുമാർ, വി.ആർ.സുനിൽകുമാർ, കെ.പ്രസാദ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.വെള്ളകുട്ടി, ജി.സിജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ടി.പ്രീജു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.നിഷാദ്, ആർ.ശ്രീകുമാർ, കെ.രഞ്ജിത്ത്, ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.റിവർദാസ്, എൻ.ഗോപകുമാർ, ആർ.സന്തോഷ്‌കുമാർ,

പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ കെ.അശോക്, എസ്.സന്തോഷ്‌, എ.ഷാജഹാൻ, ടി.വി.അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വേണുഗോപാൽ, അഹമ്മദ്‌ കബീർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ശെൽവകുമാർ എന്നിവരാണ് കേസെടുത്ത സംഘത്തിലുണ്ടായിരുന്നത്.



Follow us on :

More in Related News