Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീലാദ് സമ്മേളനം ഞായറാഴ്ച

27 Sep 2024 08:39 IST

- Anvar Kaitharam

Share News :

മീലാദ് സമ്മേളനം ഞായറാഴ്ച 


പറവൂർ: സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ഞായറാഴ്ച പറവൂർ ടൗൺ ഹാളിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ 52 മഹല്ല് - ജമാഅത്ത് പള്ളികളുടെ നേതൃത്വത്തിൽ വൈകീട്ട് നാലരക്ക് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, ടി എ അഹമ്മദ് കബീർ, എസ്. ശർമ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് 4 ന് മൗലീദ് സദസ്സ് നടക്കും. രാത്രി അന്നദാനത്തോടെ സമാപിക്കും. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ അബ്ദുൽ ലത്തീഫ് അഹ്സനി, ജനറൽ കൺവീനർ എ.എ. അബ്ദുൽ സലാം, സയ്യിദ് പി.എസ്.എഫ് തങ്ങൾ, കെ.എ. ജമാൽ, പി.എം. ഹസ്സൻ, സി.കെ. അബ്ദുൽ റഷീദ്, റഷീദ് തെന്നാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News