Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത നിർമ്മാണ മേഖലയിലെ യാത്രാദുരിതത്തിനെതിരെ പ്രതിഷേധം

15 Jul 2024 10:47 IST

Anvar Kaitharam

Share News :

ദേശീയപാത നിർമ്മാണ മേഖലയിലെ യാത്രാദുരിതത്തിനെതിരെ പ്രതിഷേധം


പറവൂർ: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് സിപിഎം വടക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഏരിയ സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. എ എ കൊച്ചമ്മു അധ്യക്ഷനായി. കുര്യാപ്പിള്ളി സൗത്ത്, മടപ്ളാതുരുത്ത് കട്ടത്തുരുത്ത്, മുറവൻതുരുത്ത് എന്നീ പ്രദേശങ്ങളിലേക്കുള്ള താൽകാലിക റോഡുകളിലൂടെ വഴിയാത്ര ദുസ്സഹമാണ്. ചെളി നിറഞ്ഞ റോഡുകളിൽ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്.

ഇവിടെ മുമ്പുണ്ടായിരുന്ന റോഡുകൾ അടച്ചിരുന്നു. താൽക്കാലിക റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും, ദേശീയപാത അതോറിറ്റിയുടേയും നിർമാണ കമ്പിനിയുടേയും അനാസ്ഥ അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം അധികാരികൾക്ക് നൽകിയതായി ലോക്കൽ സെക്രട്ടറി സി ബി ബിജി പറഞ്ഞു. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, എ ബി മനോജ്, വി എസ് സന്തോഷ്, എൻ എസ് സുധീർ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News