Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 11:17 IST
Share News :
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്ഫാഖ്. ഇന്നലെ ഉച്ചമുതൽ കുട്ടിയെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഏകദേശം രാവിലെ 10 മണിക്കും വൈക്കീട്ട് 4 മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപോയതെന്ന് കുടുംബം വ്യക്തമാക്കി. വീട് വിട്ടുപോകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പടെ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ തിരോധാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.