Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 17:13 IST
Share News :
തിരൂരങ്ങാടി : തച്ചരു പടിക്കൽ കുടുംബ സംഗമം വിവിധ പരിപാടികളോടെ കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സംഗമത്തിന്റെ ഉദ്ഘാടനം ഡോക്ടറും കുടുംബാംഗവുമായ ടി കെ അബ്ദുറഹിമാൻ നിർവഹിച്ചു, മുഹമ്മദ് കുട്ടി എന്ന കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു, തച്ചരുപടിക്കൽ കുടുംബ സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റിന്റെ പ്രകാശനം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട്മൂസ നിർവഹിച്ചു,വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കുടുംബാംഗവുമായ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചി ബാപ്പു മുഖ്യപ്രഭാഷണം നടത്തി.
സൈതലവി ടിപി ചെമ്മാട്, അഷ്റഫ്തച്ചരു പടിക്കൽ തിരൂരങ്ങാടി, അബ്ദുസ്സലാം ടി പി അച്ഛനബ ലം, റഷീദ് ടി പി ചേറൂര്, റഫീഖ് ടി പി കൊളപ്പുറം, ദിലീപ് ടി കെ ഗാന്ധിക്കുന്ന്, അലവി ഹാജി എന്ന മാനി ടിപിസി ഗാന്ധിക്കുന്ന്, മുഹമ്മദലി ടിപി തറയിട്ടാൽ, അൻവർ ടി പി പരപ്പനങ്ങാടി, ടി ടി നൂറുദ്ദീൻ പൂച്ചോലമാട്, അഹമ്മദ് കുട്ടി മാസ്റ്റർ കരുവാങ്കല്ല്,, ടി കെ മൂസ കൂട്ടി ഗാന്ധിക്കുന്ന്, റഷീദ് ടിപി. ചേറൂര്, റഫീഖ് ടി പി ചെമ്മാട്, അസലു പി കെ, കുഞ്ഞാലി ടി പി സി ഗാന്ധിക്കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു,
തുടർന്ന് നടന്ന ചടങ്ങിൽ 75 വയസ്സിന് മുകളിലുള്ളവരെ ആദരിക്കൽ പരിപാടിയിയും നടത്തി, ഉച്ചക്ക് ശേഷം കുടുംബത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനി നഴ്സറി കുട്ടികളുടെയും കലാപരിപാടികൾ നടത്തി. സംഗമത്തിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച ഭാരവാഹികളെ ചടങ്ങിൽ വെച്ച് മെമൻ്റേ നൽകി ആദരിച്ചു.
കലാപരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനവിതവും നടത്തി, വേദിയിൽനാസർ.ടി കെയുടെ മാജിക് ഷോയും, റഷീദ് മേലെ വീട്ടിൽ തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ നടത്തിയഇശൽ ഇശൽ വിരുന്നോട് കൂടി സംഗമത്തിന് പരിസമാപ്തി കുറിച്ചു,
Follow us on :
Tags:
More in Related News
Please select your location.