Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 22:37 IST
Share News :
ഗുരുവായൂർ:മലയാളത്തിന്റെ മഹാകവിയും,എസ്എൻഡിപി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാൻറെ നൂറാം സ്മൃതി ആചരണത്തോടനുബന്ധിച്ച് കേന്ദ്ര വനിത സംഘത്തിൻറെ നേതൃത്വത്തിൽ കലോത്സവം വീണപൂവ് 2024 ഗുരുവായൂരിൽ വെച്ച് നടക്കും.എസ്എൻഡിപി യോഗം കേന്ദ്ര വനിത സംഘത്തിൻറെ നേതൃത്വത്തിൽ കേരളത്തിലാകമാനം ഉള്ള യൂണിയനുകളിലെ പ്രതിഭകളെ കണ്ടെത്തി കലോത്സവം സംഘടിപ്പിക്കുന്നു.പാലക്കാട്,തൃശ്ശൂർ,എറണാകുളം ജില്ലകളിലെ യൂണിയനുകൾ ഉൾപ്പെടുത്തി കലോത്സവം വീണപൂവ് ആശാൻ സ്മൃതി ആചരണവും,മേഖല കലോത്സവം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ബുധനാഴ്ച്ച(29-5-24) കാലത്ത് 10 മണിക്ക് എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.കേന്ദ്ര വനിത സംഘം നേതാക്കളായ അഡ്വ.സംഗീത വിശ്വനാഥൻ,പ്രസിഡന്റ് കൃഷ്ണകുമാരി,യോഗം കൗൺസിലർമാരായ ബേബിറാം,പി.കെ.പ്രസന്നൻ,ഷീബ ടീച്ചർ തുടങ്ങിയവരും,യൂണിയൻ വനിത സംഘം നേതാക്കളും പങ്കെടുക്കും 32 യൂണിയനുകളിൽ നിന്നായി 400 ഓളം പ്രതിഭകൾ പരിപാടിയിൽ സംഗമിക്കും.ഈ വേദികളിൽ മഹാകവി കുമാരനാശാൻറെ കൃതികളുടെ ആലാപനം,ആസ്വാദനം,പ്രസംഗമത്സരം,നൃത്ത നാടകം എന്നിവ നടത്തപ്പെടും.കാലത്ത് 8 മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ച് വിവിധ വേദികളിലായി കലാമത്സരങ്ങൾ നടക്കുമെന്ന് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.