Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 23:19 IST
Share News :
തൊടുപുഴ: സി.പി.ഐ ജില്ലാ ഘടകത്തില്‍ മുതിര്‍ന്ന അംഗത്തിനെതിരെ അച്ചടക്ക നടപടി. ലോറേഞ്ചില്‍ നിന്നുള്ള സീനിയര്‍ ജില്ലാ കൗണ്‍സില്‍ അംഗം മാത്യു വർഗീസിനെയാണ്
അച്ചടക്ക നടപടിയുടെ ഭാഗമായി മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. നേതൃത്വത്തിനെതിരെ നവമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് പാര്‍ട്ടി തലത്തിലെ വിശദീകരണമെങ്കിലും ചൊക്രമുടി വിഷയവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ചൊക്രമുടി ഭൂമി കൈയ്യറ്റ വിഷയത്തില്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതിക്കൂട്ടിലാക്കി അടിമാലിയില്‍ നിന്നുള്ള മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം പരസ്യമായി രംഗത്തെത്തിയിരുന്നു. ഭൂമി കൈയ്യേറ്റത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് കാട്ടി ഇദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് രേഖാ മൂലം പരാതി നല്‍കുകയും ഇതേ ധ്വനിയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഈ പരാതിക്കും പരസ്യ പ്രതികരണം നടത്തിയതിനും പിന്നില്‍ ഇപ്പോള്‍ തരം താഴ്ത്തപ്പെട്ട ജില്ലാ കൗണ്‍സിലംഗം മാത്യു വർഗീസ് ആണെന്നാണ്ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. പരാതിയുമായി സംസ്ഥാന സെക്രട്ടറിയെ കാണുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചതും അവസരമുണ്ടാക്കിക്കൊടുത്തതും ജില്ലാ കൗണ്‍സിലംഗമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിഗമനം. എന്നാല്‍ നടപടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ഇതുവരെ തയ്യാറായില്ല. എന്നാല്‍ നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കും നേതൃത്വത്തിനും അവമതിപ്പുണ്ടാക്കും വിധം പ്രചരണം നടത്തിയതിനാല്‍ ജില്ലാ കൗണ്‍സിലംഗത്തെ തരം താഴ്തിയതായുള്ള ജില്ലാ സെക്രട്ടറിയുടെ കത്ത് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
Follow us on :
More in Related News
Please select your location.