Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് അപേക്ഷ ഫോം മാധ്യമ വര്‍ത്തകള്‍ ശരിവെച്ച് നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍.

08 Aug 2024 09:51 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് അപേക്ഷ ഫോറം വിഷയത്തില്‍ മാധ്യമങ്ങളില്‍ വന്ന വര്‍ത്തകള്‍ ശരിവെച്ച് നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍ സി.പി ഇസ്മായീല്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് മറുപടി പറയാനായി ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി ഇസ്മായീല്‍ തെറ്റ് ഏറ്റുപറയുന്നത്. അഭിമുഖത്തില്‍ ആശുപത്രിയിലെ ഓഫീസിനെതിരെ ഗുരുതര ആരോപണവും നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍ ഉന്നയിക്കുന്നുണ്ട്. 


താലൂക്ക് ആശുപത്രി ഓഫീസ് വഴി ഡയാലിസിസ് ഫോം വിതരണം ചെയ്യുന്നതില്‍ സുധാര്യതയില്ലാത്തത് കാരണം എന്റെ ചേമ്പറില്‍ നിന്നാണ് കുറെ കാലം ഫോം വിതരണം ചെയ്തിരുന്നത്. ഞാന്‍ ഫോം കൊടുക്കുമ്പോള്‍ തന്നെ വേണ്ടപ്പെട്ടവരാണോ അല്ലയോ എന്ന് പ്രയോരിറ്റി രേഖപ്പെടുത്തി വെച്ച് എന്റെ കണ്ണില്‍ അര്‍ഹതപെട്ടവര്‍ക്ക് മാത്രമാണ് ഡയാലിസിസിന് അവസരം നല്‍കിയിരുന്നതെന്നും അഭിമുഖത്തിലുണ്ട്. അതോടപ്പം ജൂണ്‍ 19-ന് ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് പിന്നീട് ഫോം നല്‍കാതിരുന്നതെന്നും ഇസ്മായീല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 


ഡയാലിസിസ് രോഗികള്‍ ആശുപത്രി കയറി ഇറങ്ങിട്ടും ഫോം ലഭിക്കാതെ വലയുന്നു എന്ന തലക്കെട്ടില്‍ നഗരസഭ ആരോഗ്യ സമിതി അധ്യക്ഷനെ കണ്ടാല്‍ മാത്രമേ ഫോം ലഭിക്കൂ എന്ന വാര്‍ത്തയാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍ തന്നെ വാര്‍ത്ത ശരിവെച്ച് രംഗത്തെത്തിയതോടെ അതിനെ ന്യായീകരിക്കാന്‍ നിന്ന എച്ച്.എം.സി അംഗങ്ങള്‍ ഇളിബ്ബരായിരിക്കയാണ്. 

മാത്രവുമല്ല 2024 ജൂലൈ 22-ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി ഡയാലിസിസ് ഫോറം ആവശ്യപ്പെട്ട രോഗിയോട് നഗരസഭയില്‍ നിന്നും ലഭിക്കുമെന്ന് ആശുപത്രി ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞിട്ടുണ്ട്. ജൂണ്‍ 19-ന് ചേര്‍ന്ന എച്ച്.എം.സി യോഗം ഫോം വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കില്‍ അത് ജനങ്ങളെയോ ആശുപത്രി ജീവനക്കാരെയോ അറിയിക്കാതെ മൂടിവെക്കുകയാണ് എച്ച് എം സിയും നഗരസഭ അധികൃതരും ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.  


അതോടപ്പം നഗരസഭ ഹരിത കര്‍മ സേന വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ വരുന്നില്ലെന്ന് പരാതി. കഴിഞ്ഞെ മെയ് മാസത്തിന് ശേഷം ഹരിതകര്‍മ സേന വീടുകളില്‍ മാലിന്യം എടുക്കാന്‍ വന്നിട്ടില്ലെന്ന് നാട്ടുകാര്‍. ഇത് കാരണം പല വീട്ടുകാരും മാലിന്യം എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. പല വീടുകളിലും വലിയ തോതിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. പലവീടുകളിലും സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെഞ്ചാലിയിലെ മാലിന്യ സംസ്‌കരണ ശാലയെ സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയേയും ഈ അഭിമുഖത്തില്‍ സി.പി ഇസ്മായീല്‍ ശരിവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ പുതുക്കാന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. എന്നാല്‍ അടുത്തുള്ള നഗരസഭകളിലും പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുന്നില്‍ കണ്ട് അവിടത്തെ ആരോഗ്യ സമിതി ചെയര്‍മാന്‍ തന്നെ കരാര്‍ പുതുക്കാന്‍ മുന്‍കൈ എടുത്തതിനെ കുറിച്ചും ഇവിടത്തെ ആരോഗ്യ ചെയര്‍മാന്

കാഴ്ച്ചപ്പാടില്ലാത്തതിനെ കുറിച്ചും അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നിട്ടില്ലെങ്കിലും അത്തരം ചോദ്യം ഇപ്പോള്‍ ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. 

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ചുട്ടമറുപടിയെന്നോണം സ്വന്തമായി യൂ ടൂബ് ചാനലിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന തരത്തിലാണ് പാര്‍ട്ടിക്കാരുടെയും എച്ച്.എം.സി അംഗങ്ങളുടെയും പ്രതികരണം.

Follow us on :

More in Related News