Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 15:59 IST
Share News :
വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങള്‍ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേനയുടെ സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവില്‍ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കല്‍ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.
Follow us on :
Tags:
More in Related News
Please select your location.