Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 19:55 IST
Share News :
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിന്റെയും കാണക്കാരി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിരോധ മരുന്ന് വിതരണം നടത്തി. നമ്പ്യാകുളം സാംസ്‌കാരിക നിലയത്തിലാണ് പകര്‍ച്ചപനിക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തത്. ഹോമിയോപ്പതി വകുപ്പ് ജില്ലയുടെ റീച്ച് നിര്‍ദേശിച്ചിട്ടുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകളാണ് ക്യാമ്പിലൂടെ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലൗലിമോള്‍ വര്‍ഗീസ്, വിനീത രാഗേഷ്, ജോര്‍ജ് ഗര്‍വാസീസ്, ബിന്‍സി സിറിയക്, തമ്പി ജോസഫ്, ശ്രീജ ഷിബു, വി.ജി അനില്‍ക്കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിരാജ്, നമ്പ്യാകുളം സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി ജോണ്‍ കുപ്പത്താനം, ഡി.ദിവ്യാമോള്‍, ഡോ.ധന്യ, ഓമന എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.