Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപണിമുടക്ക് പ്രചാരണജാഥക്ക് കൊടകരയില്‍ സ്വീകരണം 12ന്

01 May 2025 19:50 IST

കൊടകര വാര്‍ത്തകള്‍

Share News :

സംഘാടക സമിതി യോഗം 

കൊടകര: മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഈ മാസം 12ന് കൊടകരയില്‍ എത്തുന്ന സംസ്ഥാന തല ജാഥക്ക് സ്വീകരണം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശിവരാമന്‍ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി പുതുക്കാട് മണ്ഡലം സെക്രട്ടറി സി യു പ്രിയന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ പ്രസാദന്‍ ,ഇ എ ജയതിലകന്‍, കെ പി തോമസ് എവി ചന്ദ്രന്‍, പി സി ഉമേഷ് ,കെ എം ഹൈദര്‍ എന്നിവര്‍ സംസാരിച്ചു .സംഘാടക സമിതി ചെയര്‍മാനായി സി യു പ്രിയനേയും കണ്‍വീനറായി പി ആര്‍ പ്രസാദനെയും തിരഞ്ഞെടുത്തു.


Follow us on :

More in Related News