Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 09:41 IST
Share News :
പുതുക്കാട് മണ്ഡലം ദുരന്ത നിവാരണ അവലോകനയോഗം കെ കെ രാമചന്ദ്രൻ എം. എൽ. എ. യുടെ അധ്യക്ഷതയിൽ ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ആർ രഞ്ജിത്, രാധാകൃഷ്ണൻ മാസ്റ്റർ, ലളിത ബാലൻ, ജില്ലാപഞ്ചായത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. കെ. അനൂപ്, കെ. എം ബാബുരാജ്,ടി എസ്.ബൈജു, എൻ. മനോജ്, അജിത സുധാകരൻ, സുന്ദരി മോഹൻദാസ്,അശ്വതി വിബി,,ജില്ലാ പഞ്ചായത്ത് മെമ്പർ സരിതരാജേഷ്, ത്രിതല പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രെട്ടറിമാർ, ചാലക്കുടി ഡി എഫ് ഓ,മുകുന്ദപുരം തഹസീൽദാർ, ചാലക്കുടി താലൂക് ഡെപ്യൂട്ടി തഹസീൽദാർ ഡെപ്യൂട്ടി ഡി എം. ഓ, മെഡിക്കൽ സുപ്രണ്ടുമാർ, റവന്യൂ ഉദ്യോഗസ്ഥർ, കൊടകര, പുതുക്കാട്, വരന്തരപ്പിള്ളി എസ്. എഛ് ഓ മാർ, ഇറി ഗേഷൻ, പി ഡബ്ല്യൂ ഡി , കെ എസ് ഇ ബി, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചൂ. പുതുക്കാട് മണ്ഡലം തല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ എകോപനത്തിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൺ ട്രോൾ റൂം തുറക്കാൻ തീരുമാനിച്ചൂ. കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ. നിഖിൽ ഏകോപന ചുമതല നിർവ്വഹിക്കും. ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനും ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനo ഉറപ്പു വരുത്തും. ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നു യോഗം വിലയിരുത്തി.. വിവിധ ഷട്ടറുകളിൽ അടിഞ്ഞു കൂടുന്ന മരങ്ങൾ ഉൾപ്പടെയുള്ള തടസ്സങ്ങൾ യഥാസമയം നീക്കുന്നതിനു നടപടികൾ സ്വീകരിക്കുവാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഭൂമിയിലെ അപകടവസ്ഥയിലുള്ള മരങ്ങൾ അതാത് വകുപ്പുകൾ മുറിച്ചു മാറ്റാൻ നടപടികൾ സ്വീകരിക്കണം. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാർ അനുമതിപ്രകാരം അതാത് ഗ്രാമ പഞ്ചായത്തുകൾ, തനതു ഫണ്ടിൽ നിന്നും സംഖ്യ വകയിരുത്തി ചെലവഴിക്കേണ്ടതാണ് നിർദേശം നൽകി. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് സുമനസ്സുകളുടെ സഹായം തേടുന്നതിനും നിർദേശിച്ചൂ....
Follow us on :
Tags:
More in Related News
Please select your location.