Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 19:09 IST
Share News :
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നേരെക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും പൂർണമായും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
നേരേക്കടവിലെ സുഭാഷ് പ്ലാക്കത്തറയുടെ ഫാമിലെ ഒന്നരമാസം പ്രായമുള്ള എണ്ണൂറോളം
കോഴികളിലെ അസാധാരണമായ മരണനിരക്കിനെതുടർന്ന് സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ദേശീയ ലാബിൽ അയച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു വളർത്തു പക്ഷികളെയും അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി മറവു ചെയ്യും.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് അണുബാധ മേഖല ആയും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖല ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡുകളിലെയും നിരീക്ഷണമേഖലയിൽ പൂർണ്ണമായും ഉൾപ്പെട്ടു വരുന്ന വൈക്കം നഗരസഭയിലും ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയാഴം, തലയോലപ്പറമ്പ്, ടി വി പുരം എന്നി ഗ്രാമപഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ, എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും ജൂൺ 25 മുതൽ ജൂൺ 29 വരെ നാല് ദിവസത്തേക്ക് പക്ഷികളുടെയും ഉത് പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും നിരോധിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.