Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങ റോസരി ഹില്‍ ആശ്രമ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

06 Oct 2024 19:43 IST

- ENLIGHT REPORTER KODAKARA

Share News :

കൊടുങ്ങ റോസരി ഹില്‍ ആശ്രമ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

കൊടകര: കൊടുങ്ങ റോസരി ഹില്‍ ആശ്രമദേവാലയത്തില്‍ മാതാവിന്റെ തിരുനാളിന് കൊടിയേറി. ആശ്രമം സുപ്പീരിയര്‍ ഫാ.തോമസ് തടത്തിമാക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഫാ.ജോസ് അങ്ങാടിശേരി  , ഫാ.ജോജോ മുള്ളൂര്‍ എന്നിവര്‍ സഹകര്‍മികരായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15ന് ദിവ്യബലിയും പ്രധാന തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ 10ന് കൊടുങ്ങ സെന്‍ര് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ഷിബു നെല്ലിശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാന, വെള്ളിക്കുളങ്ങര ഹോളിഫാമിലി പള്ളി വികാരി ഫാ.ബെന്നി ചെറുവത്തൂരിന്റെ സന്ദേശം എന്നിവയുണ്ടാകും. മൂന്നുമുറി സെന്‍ര് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ നോവേനയും ഉണ്ടാകും.


Follow us on :

More in Related News