Tue May 20, 2025 2:03 PM 1ST
Location
Sign In
16 Feb 2025 21:53 IST
Share News :
കോഴിക്കോട് : കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ വാഴമലയില്‍ വന്‍ തീപിടുത്തം. 50 ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചു. നാദാപുരം കണ്ടിവാതുക്കല്‍ അഭയഗിരിയിലാണ് തീപിടുത്തം ഉണ്ടായത്. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന വനഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നുവെങ്കിലും വനം വകുപ്പ് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന വനഭാഗങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചുവെങ്കിലും, ഫയര്‍ ഫോഴ്‌സും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് തീ അണച്ചിരുന്നു. ഞായറാഴ്ച രാവിലെയോടെ തീ, കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടര്‍ന്ന് കയറുകയായിരുന്നു. റബര്‍, തെങ്ങ്, വാഴ തുടങ്ങിയ വിളകളും ഇടവിള കൃഷിയും കത്തി നശിച്ചു.
പാനൂരില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും ഉള്‍ഭാഗത്ത് എത്തിച്ചേരാന്‍ കഴിയുന്നില്ല എന്നതും വെല്ലുവിളിയാണ്. റോഡിനോട് ചേര്‍ന്ന ഭാഗത്തുള്ള തീ അഗ്‌നിശമന അണക്കുകയും ഉയര്‍ന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാര്‍ കെടുത്തുകയുമാണുണ്ടായത്. തീ അണച്ചെങ്കിലും, പല ഭാഗത്ത് നിന്നും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.