Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.പി. പല്പു ധീരയോദ്ധാക്കളുടെ പട്ടികയിൽ ഇടം നേടേണ്ട വ്യക്തി;മുൻ മന്ത്രി മുല്ലക്കര രത്നാകരൻ.

07 Oct 2024 17:23 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചരിത്രത്തിലെ ധീരയോദ്ധാക്കളുടെ പട്ടികയിൽ ഇടം നേടേണ്ട വ്യക്തിത്വമാണ് ഡോ. പി.പല്പുവെന്ന് മുൻ മന്ത്രിയും എഴുത്തുകാരനുമായ മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. അന്യർക്കുപകരിച്ചില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല എന്ന ബോധമാണ് പല്പുവിനെ നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 706 -ാനംമ്പർ ശാഖയുടെ കീഴിലുള്ള ഡോ. പി. പല്പു സ്മാരക കുടുംബ യൂണിറ്റിൻ്റെ 100-ാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും കാലങ്ങളിൽ നമ്മൾക്ക് പുതിയ ഒരു ഗുരുവും ഗാന്ധിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അല്ലങ്കിൽ നിലവിലുള്ള ഗുരുവിനെയും ഗാന്ധിയെയും തിരികെ കൊണ്ടു വരണമെന്ന് മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. പെരുംമ്പാട്ടത്തിൽ പി.ജി ഷാജിമോൻ്റെ വസതിയിൽ നടന്ന കുടുംബ സംഗമത്തിൽ യൂണിറ്റ് ചെയർമാൻ ടി.വി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ പഠന മികവ് നേടിയ വിദ്യാത്ഥികളെയും എഴുപത് വയസ്സ് കഴിഞ്ഞ കുടുംബയൂണിറ്റ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.



Follow us on :

More in Related News