Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പിഞ്ചുകുഞ്ഞ് മരിച്ചു

01 Jun 2024 20:52 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : വായിലുണ്ടായ മുറിവിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാസിൽ(4) ആണ് മരിച്ചത്.

ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം നഗരത്തിലെ മേഴ്‌സി ഹോസ്പിറ്റലിനെതിരെ രംഗത്തെത്തി. എന്നാൽ, ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ആദ്യം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശസ്ത്രക്രിയ വേണ്ടതിനാൽ മേഴ്‌സി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയെ പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Follow us on :

More in Related News