Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.എം.എസ് വെച്ചൂർ മുച്ചൂർക്കാവ് ശാഖയുടെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി.

03 Feb 2025 23:18 IST

santhosh sharma.v

Share News :

വെച്ചൂർ: പട്ടികവിഭാഗങ്ങൾക്കുള്ള 20 പദ്ധതികളിലെ വിവിധ തരം സഹായങ്ങൾക്ക് നീക്കി വച്ചിരുന്ന 1.370 കോടി രൂപയിൽ 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ പറഞ്ഞു. കെ.പി.എം.എസ് 1366-ാം നമ്പർ മുച്ചൂർക്കാവ് ശാഖയുടെ വാർഷിക സമ്മേളനം മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖായോഗം പ്രസിഡന്റ് എ.സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ട്രഷറർ ഇ.ആർ.സിന്ധു മോൻ , ഷേർളി പ്രകാശൻ ,സന്തോഷ് കരുവേലിൽ, പൊന്നമ്മ നാണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എ.സനിൽകുമാർ (പ്രസിഡന്റ്). കെ.ആർ. രമേഷ് (വൈസ് പ്രസിഡന്റ്), ഷേർളി പ്രകാശൻ (സെക്രട്ടറി) ,സന്തോഷ് കരുവേലിൽ (ജോ: സെക്രട്ടറി). പൊന്നമ്മ നാണപ്പൻ(ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News