Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു മാർച്ച് നടന്നു.

29 Aug 2024 11:42 IST

R mohandas

Share News :


കൊല്ലം: ലൈംഗിക ആരോപണ വിധേയനായ എം മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശവിധേയരായവർ ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കൊല്ലത്ത് എം. മുകേഷിൻ്റെ ഓഫീസിന് മുന്നിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധം നടത്തി.പ്രകടനത്തിൽ നേരിയ സംഘർഷവും നടന്നു .

ആർ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് സംഘർഷം ഉടലെടുത്തത്.ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് പോലീസ് തടഞ്ഞു. എംഎൽഎ ഓഫീസിൻറെ ബോർഡും മറ്റും പ്രവർത്തകർ പോലീസിന് നേരെ  

 വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചവരെ പോലീസ് പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു .ഈ സമയത്ത് പോലീസിനെതിരെ തിരഞ്ഞ ഉദ്ഘാടകനായ ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനേയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് മർദ്ദനത്തിൽ ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം യോഗം സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഡകനായ എംഎൽഎ സംരക്ഷിക്കാൻ ശ്രമിക്കുന്ന സിപിഎം തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന മാർച്ച് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനീ മോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിന്നക്കടയിൽ മുകേഷിൻ്റെ കോലം കത്തിച്ചു.


Follow us on :

More in Related News