Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 10:36 IST
Share News :
പോളപ്പായൽനീക്കം ചെയ്യണം
പറവൂർ: കോട്ടുവള്ളി ചെമ്മായം പുഴയിൽ അടിഞ്ഞുകൂടിയിട്ടുള്ള പോളപ്പായൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു.
പുഴയിൽ വല ഉപയോഗിച്ച് മീൻ പിടിക്കാൻ തടസ്സമാകുന്ന തരത്തിൽ പോളപ്പായൽ വ്യാപിച്ച നിലയിലാണ്. ഇതു മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജിക്ക് നിവേദനം നൽകി.
യൂണിയൻ ജില്ല സെക്രട്ടറി യേശുദാസ് പറപ്പിള്ളി, എ ജി മുരളി, കെ കെ സതീശൻ, റിബിൻ ആൻ്റണി, എം പി പ്രമോഷ്, റീജൻ വാഴത്തറ, എം എൻ ശശി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.