Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

14 Aug 2024 16:20 IST

PALLIKKARA

Share News :

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. ( CBCSS - V - UG - 2019 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ മൂന്ന് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും. എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ( 2014 & 2015 പ്രവേശനം ) മൂന്നാം സെമസ്റ്റർ നവംബർ 2018, നാലാം സെമസ്റ്റർ ഏപ്രിൽ 2019, ( 2015 പ്രവേശനം മാത്രം ) അഞ്ചാം സെമസ്റ്റർ നവംബർ 2019, ആറാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം) 2018 പ്രവേശനം ഏപ്രിൽ 2023, 2017 പ്രവേശനം നവംബർ 2022, 2016 പ്രവേശനം ഏപ്രിൽ 2022, 2014 & 2015 പ്രവേശനം നവംബർ 2022 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്.

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള ബി.എ. മൾട്ടിമീഡിയ (CUCBCSS - UG 2017 & 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ നവംബർ 2021 പരീക്ഷകൾ ആഗസ്റ്റ് 29-നും നാലാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷകൾ ആഗസ്റ്റ് 30-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 ടീച്ചിങ് എബിലിറ്റി പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 21, 22, 23 തീയതികളിൽ യഥാക്രമം കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ചക്കിട്ടപാറ കാലിക്കറ്റ് സർവകലാശാലാ ബി.പി.എഡ്. സെന്റർ, സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നീ കേന്ദ്രങ്ങളിൽ നടക്കും.

വൈവ

നാലാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം) ജൂലൈ 2024 വൈവ ആഗസ്റ്റ് 19 , 21 തീയതികളിൽ നടക്കും. കേന്ദ്രം : ഫാറൂഖ് ട്രെയിനിങ് കോളേജ് കോഴിക്കോട്, ജി.സി.ടി.ഇ. കോഴിക്കോട്, എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് ഒറ്റപ്പാലം, എജ്യുക്കേഷൻ പഠന വകുപ്പ് സർവകലാശാലാ ക്യാമ്പസ്, ഐ.എ.എസ്.ഇ. തൃശ്ശൂർ.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം ( CBCSS 2020 & 2021 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.വോക്. (2020 പ്രവേശനം) നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ആന്റ് ഇൻഷൂറൻസ്, ലോജിസ്റ്റിക് മാനേജ്‌മന്റ് നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു


Follow us on :

More in Related News