Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരായ ഹൗസ് കപ്പിംഗ് തൊഴിലാളികളുടെ ശബളം ഉടൻ വിതരണം ചെയ്യണം. മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി).

30 May 2024 13:45 IST

R mohandas

Share News :

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരായ ഹൗസ് കപ്പിംഗ് തൊഴിലാളികളുടെ ശബളം ഉടൻ വിതരണം ചെയ്യണം. കൊല്ലം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി).

മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് തൊഴിലാളികൾക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാതെ വലയുകയാണ്. സ്കൂൾ തുറക്കുന്ന സമയവും കാലവർഷത്തെ തുടർന്ന് അതിശക്തമായ മഴയും തുടരുന്ന ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ കുടുംബ ജീവിതം സാമ്പത്തിക പരാധീനതയിൽ വഴിമുട്ടുകയാണ്. സർക്കാരിൽ നിന്നും ഹൗസ് കീപ്പിംഗ് കരാർ എടുത്ത കമ്പനികൾ കൃത്യമായി തൊഴിലാളികൾക്ക് ശമ്പളം നൽകാമെന്ന വ്യവസ്ഥയിലാണ് സർക്കാരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ സർക്കാരിൽ നിന്നും ലഭിക്കുന്ന കരാർ തുകയിൽ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും കമ്മീഷൻ പിടിച്ചു കൊണ്ട് ബാക്കി തുകയാണ് തൊഴിലാളികൾക്ക് കരാർ മുതലാളിമാർ നൽകുന്നത്. മാസാമാസം കൃത്യതയോടെ ശമ്പളം നൽകാത്തതിനെ തുടർന്ന് 4 മാസത്തെ ശമ്പളമാണ് നിലവിൽ തൊഴിലാളികൾക്ക് ലഭിക്കാതെ കുടിശ്ശിഖയായി കിടക്കുന്നത്. ഇത് തീർത്തും സർക്കാർ നൽകിയിട്ടുള്ള മാനദണ്ഡങ്ങളുടെ ലംഘനമാണ് കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് തൊഴിലാളികളുടെ കുടിശ്ശീക ശമ്പളം ഉൾപ്പെടെ നൽകി തൊഴിലാളികളെ സംരക്ഷിക്കണമെന്നും

തുടർകാലഘട്ടത്തിൽ

ഹൗസ് കീപ്പിംഗ് തൊഴിലാളി നിയമനത്തിൻ്റെ കരാർ ഹോസ്പിറ്റൽ ഡവലപ്മെൻറ് സൊസൈറ്റി ഏറ്റെടുത്ത് തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കുകയും വേതനം കൃത്യതയോടെ നൽകാൻ കഴിയും വിധത്തിലുള്ള നടപടി ഉണ്ടാകണമെന്നും അതുവഴി കരാറുകാർ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഭീമമായ കമ്മീഷൻ ഒഴിവാക്കി ചെറിയ ഒരു ശതമാനം തുക മാത്രം സൊസൈറ്റി എടുത്തു കൊണ്ട് തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയും തൊഴിലാളികളിൽ നിന്നും പിടിക്കുന്ന തുക ആശുപത്രിയുടെ ഡവലപ്മെൻറിന് ഉപയോഗിക്കാൻ കഴിയുമെന്നും

മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് ശ്രീകുമാർ പാരിപ്പള്ളി സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow us on :

More in Related News