Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 19:33 IST
Share News :
മുക്കം: വിദ്യാഭ്യാസ സേവന ജീവകാരുണ്യ മേഖലയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന അൽ ഇർശാദ് സ്ഥാപനങ്ങളുടെ സിൽവറൻസ് സമാപന സമ്മേളനത്തിന് തെച്ചിയാട് ഇർഷാദ് ക്യാമ്പസിൽ തുടക്കമായി. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ തങ്ങൾ പതാക ഉയർത്തി. ഓമശ്ശേരിയിൽ നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് പൗര പ്രമുഖരും സ്ഥാപന മേധാവികളും നേതൃത്വം നൽകി. ചെയർമാൻ സി കെ ഹുസൈൻ മുഹമ്മദ് നീബാരി, സെക്രട്ടറി വി ഹുസൈൻ, മജീദ് പുത്തൂർ, അൻസാരി മുഹമ്മദ് ഹാജി, ഇബ്രാഹിം സഖാഫി താത്തൂർ, ഒ എം ബഷീർ സഖാഫി, ഇബ്രാഹിം മുസ്‌ലിയാർ ഓമശ്ശേരി, മൻസൂർ അലി എ.പി. നേതൃത്വം നൽകി. അഹമ്മദ് കുട്ടി, എൻ.വി. റഫീക്ക് സഖാഫി, അബ്ദുറഷീദ് അഹ്സനി, ഇസ്ഹാക്ക് അമ്പലക്കണ്ടി, അസ്‌ലം സിദ്ധീഖി, വിവിധ സ്ഥാപന മേധാവികൾ സംബന്ധിച്ചു. അൽ ഇർഷാദ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ പി സി അബ്ദുറഹ്മാൻ, സെക്രട്ടറി ടി സി അബ്ദുറസാഖ് സഖാഫി, ശുഹൈബ് കാന്തപുരം റാലിയെ അഭിസംബോധന ചെയ്തു. ആധുനിക സാമ്പത്തിക രംഗത്തെ നേർവഴികൾ ചൂഷണങ്ങൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ സംവാദത്തിൽ ബഷീർ ഫൈസി വെണ്ണക്കോട്, കോടമ്പുഴ ബാവ മുസ്‌ലിയാർ പ്രഭാഷണം നടത്തി. ശനിയാഴ്ച്ച കെ.എം. സി.ടി. മെഡിക്കൽ കോളേജുമായി സഹകരിച്ച് എട്ട് വിഭാഗങ്ങളിലായി നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മണിക്ക് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി വാദിസലാം ഭാരവാഹികളായ അബ്ദുള്ള സഅദി ചെറുവാടി, നാസർ ചെറുവാടി സംബന്ധിക്കും. വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മദനീയം ആത്മിയ സംഗമത്തിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. ഇബ്രാഹിം സഖാഫി താത്തൂർ ഉദ്ഘാടനം ചെയ്യും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.