Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Home > Hot News കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു

04 May 2024 19:56 IST

Prasanth parappuram

Share News :

മൂവാറ്റുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84 ) നെയാണ് മൂവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭാര്യ കിടപ്പു രോഗിയായതിലുള്ള ദേഷ്യം നിമിത്തമാണ് കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറത്താണ് കൊല ചെയ്തത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കു പോയി. മുറിയിൽനിന്നും ഞരക്കം കേട്ട് മക്കൾ മുറിയിൽ എത്തിയപ്പോഴാണ് കത്രികുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


ഇൻസ്പെക്ടർ ബി.കെ അരുൺ , എസ്.ഐ മാരായ വിഷ്ണു രാജു , ദിലീപ് കുമാർ , എം.എം ഉബൈസ്, സീനിയർ സി പി ഒ മാരായ പി.എ ഷിബു, ധനേഷ് ബി നായർ ,ഷക്കീർ , ഷിഹാബ്, അജിംസ്, കെ.കെ അനിമോൾ , ദിലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Follow us on :

More in Related News