Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 20:58 IST
Share News :
കടുത്തുരുത്തി: മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പ് നടത്തുന്നു. സന്ധിവേദന, ലിഗമെന്റ് ഇന്‍ജ്വറി, നടുവ് വേദന, സ്പോര്‍ട്‌സ് ഇന്‍ജ്വറി, തോള് വേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് മെഡിസിന്‍ വിഭാഗത്തിലെ മികച്ച ഡോക്ടേഴ്‌സിന്റെ നേതൃത്വത്തില്‍ സൗജന്യ കണ്‍സല്‍ട്ടേഷനും ഉണ്ടായിരിക്കും. ക്യാമ്പിനോടനുബന്ധിച്ച് അസ്ഥിബലക്ഷയ പരിശോധന (ബി.എം.ഡി.) സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡയറക്ടര്‍ ഫാ. ഡോ. അലക്സ് പണ്ടാരക്കാപ്പില്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 04829-216600, 9497216600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.