Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴായിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കാൻ നടപടികളുമായി ബ്ലോക്ക്‌പഞ്ചായത്ത്

18 May 2024 20:03 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമന്ദിരത്തിന് സമീപത്ത് മല പോലെയാണ് മാലിന്യം. പ്ലാസ്റ്റിക് പൊടിക്കൽ യൂണിറ്റ് ഇവിടെ സ്ഥാപിച്ചിരുന്നു.

അരക്കോടിയിലധികം രൂപ ചെലവഴിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പ്ലാസ്റ്റിക് പൊടിക്കൽ യൂണിറ്റ് സ്ഥാപിച്ചത്. ബ്ലോക്കിലെ 8 പഞ്ചായത്തുകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരികളാക്കിമാറ്റുകയായിരുന്നു 

ആദ്യഘട്ടത്തിൽ തരികളാക്കിയ പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ ക്ലീൻ കേരള കമ്പനി ഏറ്റെടുത്തിരുന്നു. പ്ലാസ്റ്റിക് തരികൾ വിൽക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിന് വരുമാനവും ലഭിച്ചിരുന്നു.

പക്ഷേ ക്ലീൻ കേരള കമ്പനി പിൻമാറിയതോടെ യൂണിറ്റ് പ്രവർത്തനം നിലച്ചു. ഇതിനൊപ്പം മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ട് പ്ലാസ്റ്റിക് നൽകിയിരുന്നു. തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം അങ്ങോട്ട് നൽകണമെന്ന നിർദേശവും കമ്പനി മുന്നോട്ടുവച്ചു. 

കോഴായിലെ പ്ലാസ്റ്റിക് തരിയാക്കൽ കേന്ദ്ര പരിസരത്ത് മലപോലെ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ കരാറുകാരന് ബ്ലോക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയതായി പ്രസിഡന്റ് പി.സി.കുര്യൻ അറിയിച്ചു. 15 ദിവസത്തിനകം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാമെന്ന് കരാറുകാരൻ സമ്മതിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സ്വകാര്യ കരാറുകാരൻ പ്ലാസ്റ്റിക് നീക്കം ഏറ്റെടുത്തത്. ശുചിത്വ മിഷന്റെ അനുമതിയുള്ള കരാറുകാരനാണിത്. ശുചിത മിഷന്റെ അനുമതിയോടെ മറ്റ് പല പഞ്ചായത്തുകളുടെയും കരാർ ഇതേയാൾ എടുത്തിട്ടുണ്ട്. അവിടുന്നുള്ള പ്ലാസ്റ്റികും ഇവിടെയാണ് സംഭരിക്കുന്നത്. 

പ്ലാസ്റ്റിക്ക് തരം തിരിക്കുകയാണ് ആദ്യ പടി. തുടർന്ന് കെട്ടുകളാക്കി മാറ്റും. അവിടെനിന്നും ഗുണനിലവാരമനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കും. 

ഇതര സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും അയയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കയറ്റി അയയ്ക്കുന്നതിന് തടസ്സം നേരിട്ടു. ഇതോടെ തൊഴിലാളികളുടെ എണ്ണം കുറച്ചു. ഇതാണ് മാലിന്യം കുന്നുകൂടാൻ കാരണമായി കരാറുകാരൻ പറഞ്ഞതെന്ന് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിന് ഷെഡ് നിർമിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് 17 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി ടെൻഡർ നടപടികൾ പൂർത്തിയായി. നിലവിൽ പ്ലാസ്റ്റിക് തുറസായ സ്ഥലത്താണ് കുന്നുകൂട്ടുന്നത്.

ബ്ലോക്കിലെ 8 പഞ്ചായത്തുകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരികളാക്കി മാറ്റുകയായിരുന്നു ഇവിടെ. ആദ്യഘട്ടത്തിൽ തരികളാക്കിയ പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ ക്ലീൻ കേരള കമ്പനി ഏറ്റെടുത്തിരുന്നു. പ്ലാസ്റ്റിക് തരികൾ വിൽക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിന് വരുമാനവും ലഭിച്ചിരുന്നു. 

പക്ഷേ, ക്ലീൻ കേരള കമ്പനി പിൻമാറിയതോടെ യൂണിറ്റ് പ്രവർത്തനം നിലച്ചു. ഇതിനൊപ്പം മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ട് പ്ലാസ്റ്റിക് നൽകിയിരുന്നു. തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം നൽകണമെന്ന നിർദേശവും കമ്പനി മുന്നോട്ടുെവച്ചു. 

ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക പരാധീനത മൂലം ഇത് മുന്നോട്ട് പോയില്ല. ഇതോടെ പ്ലാസ്റ്റിക് തരികളാക്കുന്ന പണികളും തരികളാക്കിയ പ്ലാസ്റ്റിക്കിന്റെ വിൽപനയും നിലച്ചു. ഇതോടെയാണ് കേന്ദ്രവും പരിസരവും പ്ലാസ്റ്റിക് മാല്യന്യം ആദ്യം നിറഞ്ഞത്. ഇത് മറികടക്കാനാണ് സ്വകാര്യ ഏജൻസിയെ ഏല്പിച്ചത്.




Follow us on :

More in Related News