Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം.

30 May 2024 18:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെയും, രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ അധ്യക്ഷത വഹിച്ചു. KSEB, വില്ലേജ് ഓഫീസ്, PWD,കൃഷിഓഫീസർ, മെഡിക്കൽ ഓഫീസർ, എച്ച് ഐ,കെ പി പി എൽ,കെ ആർ എൽ, മുളക്കുളം ചന്തപ്പാലം റോഡ് കോൺട്രാക്ടർ മേരി മാതാ സ്ഥാപനങ്ങളിൽ നിന്ന് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മുളക്കുളം ചന്തപ്പാലം റോഡിലെ അപകടവസ്ഥ പരിഹരിക്കാനും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും റോഡിലെ കുഴികൾ നികത്തി വെള്ളകെട്ടുകൾ ഇല്ലാതാക്കാനും കെ പി പി എൽ മലിനജലം പുറംതള്ളുന്നത് നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇലക്ട്രിക് ലൈനിലേക്ക് അപകടമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടുന്നതിനും കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് യോഗം അഭ്യർഥിച്ചു.

Follow us on :

More in Related News