Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 20:21 IST
Share News :
ചാവക്കാട്:ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കേൾവി സംസാര പരിമിതിയുള്ള സംഘത്തിന് പാലയൂർ തീർത്ഥ കേന്ദ്രത്തിൽ സ്വീകരണം നൽകി.കേൾവി സംസാര പരിമിതിക്കാരനായ ഇന്ത്യയിലെ ആദ്യ വൈദികൻ ഫാ.ജോസഫ് തേർമഠത്തിന്റെ നേതൃത്വത്തിലാണ് സംഘം പാലയൂരിൽ എത്തിയത്.തന്റെ പൂർവികർക്ക് ജ്ഞാനസ്നാനം നൽകിയ പാലയൂർ തീർത്ഥകേന്ദ്രത്തിലെ തിളയകുളവും,മാർതോമാ ശ്ലീഹ പാലയൂരിൽ വന്നിറങ്ങിയ ബോട്ട്കുളവും,മാർതോമാ ശ്ലീഹയുടെ തിരുശേഷിപ്പുo വണങ്ങി ഫാ.ജോസഫ് തേർമഠം തന്റെ അജപാലന ശുശ്രുഷകൾക്ക് ആരംഭം കുറിച്ചു.കേൾവി സംസാര പരിമിതികാരായ കാമറൂൺക്കാരനായ ഫാ.ജോർജ് യുബാറ,സൗത്ത് കൊറിയക്കാരനായ ഫാ.മിൻസോയബാർക്ക്,ശ്രീലങ്കക്കാരിയായ സിസ്റ്റർ ഔൽജോനെറ്റ് തുടങ്ങിയ മറ്റു വ്യക്തികളും പാലയൂരിൽ വി.തോമശ്ലീഹയുടെ അനുഗ്രഹം തേടി വന്നെത്തി.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ,അസി.വികാരി ഫാ ഡെറിൻ അരിമ്പൂർ,കൈക്കാരൻമാർ എന്നിവർ സംഘത്തിലെ അംഗങ്ങൾക്ക് സ്വീകരണം നൽകി.
Follow us on :
Tags:
More in Related News
Please select your location.