Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌നേഹദീപം മനുഷ്യസേവനത്തിന്റെ നേര്‍സാക്ഷ്യം: അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി

13 Oct 2024 18:30 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :47 മുതല്‍ 50 വരെയുള്ള സ്‌നേഹവീടുകളുടെ ശിലാസ്ഥാപനകര്‍മ്മം നടന്നു. 

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസേവനത്തിന്റെ യഥാര്‍ത്ഥ നേര്‍സാക്ഷ്യമാണെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷക്കാലം കൊണ്ട് 50 ഭവനരഹിതര്‍ക്ക് സ്‌നേഹദീപത്തിലൂടെ വീട് നിര്‍മ്മിച്ചുനല്‍കുവാന്‍ സാധിച്ചുവെന്നുള്ളത് സമൂഹമാകെ മാതൃകയാക്കാവുന്ന പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 49-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി.



Follow us on :

More in Related News