Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ തൊഴില്‍ പരിശീലന കേന്ദ്രം തുറന്നു

05 Dec 2024 19:41 IST

ജേർണലിസ്റ്റ്

Share News :



അടിമാലി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ഇ.വൈ.ജി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് എന്ന പേരില്‍ സൗജന്യ തൊഴില്‍ പരിശീലനം ആരംഭിച്ചു.

ആദിവാസികളുടെയും മറ്റു പിന്നോക്ക ജന വിഭാഗത്തിന്റെയും ഉന്നമനത്തിനു വേണ്ടി ആരംഭിച്ച സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടിമാലി 200 ഏക്കര്‍ കാവുമ്മോളയില്‍ ബില്‍ഡിങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോളി ജീസസ്, ഇ.വൈ.ജി.ഡി.എസ് ഭാരവാഹികളായ കോശി മാത്യു, തോമസ് സേവ്യര്‍, ജീവന്‍ ശശിധരന്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ. ജോളിക്കുട്ടി, ജെ.എസ്.എസ് ഡയറക്ടര്‍ ലാല്‍ പ്രസാദ്, എസ്.ഐ: കെ.ഡി മണിയന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എച്ച് ഉമ്മര്‍, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്

സി.എം ഗോപി, സി.എസ് റെജി കുമാര്‍, ഡോ. വി. നാരായണന്‍, നിമ്മി പീതാംബരന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ

പി.കെ. സാബു, വി.ആര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. കമ്പ്യൂട്ടര്‍, തയ്യല്‍, ഫാഷന്‍ ഡിസൈനിങ്, പി.എസ്.സി പരിശീലനം, ബ്യൂട്ടിഷ്യന്‍, ഹോം നഴ്സിങ് എന്നീ വിഷയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും.


Follow us on :

More in Related News