Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 11:29 IST
Share News :
ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ 22 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. അതേസമയം മരിച്ച ആസിയ മരിക്കുന്നതിന് മുന്‍പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിന്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് നിലവില്‍ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ താന്‍ വളരെ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്‌സ്ബുക്കില്‍ ആസിയ എഴുതിയത്. അതേസമയം സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ആസിയയുടെ വിവാഹത്തിന് ഒരു മാസം മുന്‍പാണ് പിതാവ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തില്‍ ആസിയ അതീവ ദുഃഖിതയായിരുന്നു .
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില്‍ തന്നെയാണ് താമസിക്കുന്നത്. എന്നാല്‍ ആഴ്ചയിലൊരിക്കലാണ് ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ ഇവര്‍ വരാറുള്ളത്. അതേസമയം ഇന്നലെ വൈകിട്ട് ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഉടനെ വീട്ടുകാര്‍ വിവരം നാട്ടുകാരെ കൂടി അറിയിച്ച ശേഷം ഇവരുടെ കൂടെ സഹായത്തോടെ ആസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ആസിയയുടെ ഭര്‍ത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)
Follow us on :
Tags:
More in Related News
Please select your location.