Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ദുരിതാശ്വാസ നിധി ചാലഞ്ച് 45,000 രൂപ പി.ടി.എ റഹീം എംഎൽഎ ഏറ്റുവാങ്ങി

29 Aug 2024 13:52 IST

Basheer Puthukkudi

Share News :

വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45,000 രൂപ നൽകി കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ/യുപി വിഭാഗം വിദ്യാർത്ഥികൾ. സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്, ജെആർസി, എസ്പിസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ കളക്ഷനായി സ്വരൂപിച്ച തുക വിദ്യാർത്ഥികൾ പി.ടി.എ റഹീം എംഎൽഎയെ ഏൽപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ കെ സാധിക, അനൈന, സൂര്യദേവ്, ഹെഡ്മാസ്റ്റർ എം പ്രവീൺ, പി.ടി.എ പ്രസിഡൻ്റ് കെ.പി ഫൈസൽ, അധ്യാപകരായ പി ത്രിവിക്രമൻ, ആർ.കെ ഹരീഷ്കുമാർ, എം ദിലീപ്, കെ നീത എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News