Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. കെ.ടി ജലീൽ രചിച്ച'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' പുസ്തക പ്രകാശനം ചെയ്തു.

02 Oct 2024 21:09 IST

- Jithu Vijay

Share News :

മലപ്പുറം : ഡോ. കെ.ടി ജലീൽ രചിച്ച'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' പുസ്തക പ്രകാശനവും സെമിനാറും വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്നു. ഡോ: ജോൺബ്രിട്ടാസ് എം.പി പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ റാബിയ ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രൊഫ: എം.എം നാരായണൻ പുസ്തക പരിചയം നടത്തി. മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. അജിത് കോളാടി, മാനവേന്ദ്രനാഥ്, ശങ്കരൻ മാസ്റ്റർ, കൈരളി ബുക്സ് എം.ഡി അശോക് കുമാർ എന്നിവർ ആശംസകൾ നേർന്നു. ഡോ: കെ.കെ ബാലചന്ദ്രൻ സ്വാഗതവും കെ.എ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. കണ്ണൂർ കൈരളി ബുക്സാണ് പ്രസാധകർ.

Follow us on :

More in Related News